Sunday, 21 June 2020


സഞ്ചാരികൾ നരിമടയിലേക്ക് 
(Mini ഹീലി)


                Club fm ന്റെ star jam എന്ന program ൽ ദുൽഖർ സൽമാൻ പട്ടാമ്പികാരിയായ RJ ശാലിനി യോട് പറയുന്നുണ്ട് !
" നല്ല ബ്യൂട്ടിഫുൾ ആയ നാട് ആണ് നിങ്ങളുടേത് നമ്മുടെ സങ്കല്പത്തിലും മലയാളം literature ലും കാണുന്നതു പോലെ "


ആ ക്ലിപ്പ് viral ആവുകയും ചെയ്തിരുന്നു താഴെ വീഡിയോയിൽ അത് കേൾകാം.

                   കേരള തനിമ എന്നും       നിലനിർത്തിയ നെൽപാടങ്ങളും,   തലയുയർത്തി നിൽക്കുന്ന കരിമ്പനകളും, ഭാരതപുഴയും, കുന്തിപ്പുഴയുമെല്ലാം നമ്മുടെ മനം കുളിർക്കുന്ന കാഴ്ചയാണ്.
ഈ കൊറോണ കാലത്തും ഒരുപാട് പേരെ വരാൻ പ്രേരിപ്പിച്ച പട്ടാമ്പി താലൂകിലെ ഒരു കിടിലൻ സ്ഥലമാണ് നരിമട.

കേരളത്തെ വരച്ചു കാട്ടിയ ഒരു ഗാനത്തിൽ!
(ആലായാൽ തറ വേണം അടുത്തൊരമ്പലം വേണം .... ആലിനു ചേർന്നോരു കുളവും വേണം.... ) വരികളെ അന്വർഥമാക്കുന്ന ഒരിടമാണിത് ആലും തറയും ആനപ്പാറയും അതിനോട് ചേർന്നൊരമ്പലവും അരികെ പുഴ കടവും പുഴയോട് ചേർന്ന നരിമട സ്ഥിതി ചെയ്യുന്ന മലയും ഒക്കെ കൺകുളിർക്കെ കണ്ടാസ്വദിക്കാം .

ആറിലോ...ഏഴിലോ....പഠിക്കുന്ന സമയത്ത് ആണ് ഈ സ്ഥലം കാണുന്നത്. ഒഴിവുദിനങ്ങളിൽ കൂട്ടുകാരുമായി സൈക്കിളിൽ രാവിലെ ഊരുചുറ്റുന്നത് അന്ന് പതിവാണ്... ഒരു ദിവസം മപ്പാട്ടുകരയിലെ സുഹൃത്തുക്കളുടെ വീട്ടിലേക്കാണ് പോയത് അന്ന് ഷാക്കിർ എന്ന സുഹൃത്താണ് വീടിനു പുറകിലെ മനോഹരമായ ഈ സ്ഥലം കാണിച്ചു തന്നത് .അന്നാണ് ആദ്യമായി അവിടെ പോയത് . ലോക സഞ്ചാരി ഇബ്നു ബത്തൂതയുടെ സഞ്ചാര കുറുപ്പിൽ ഏഴിമല യെ വർണിച്ചെഴുതിയത് വായിച്ചിട്ടുണ്ട്. ആ വർണനയോട് സാമ്യം തോന്നുന്ന ഒരിടമാണിത്. അതിനാൽ ഇത് മിനി ഹീലി എന്നു വേണേൽ പറയാം. ഏഴിമലയിൽ പോയിട്ടുണ്ടെങ്കിലും അവിടെ കാണേണ്ട hotspot എല്ലാം നേവിയുടെ നിയന്ത്രണത്തിലായതിനാൽ കാണാൻ കഴിഞ്ഞിട്ടില്ല. ഏഴിമല (ഹീലി ) ക്കരികിൽ അറബി കടലും, മാടായി എന്ന ചരിത്രപശ്ചാത്തലമുള്ള സ്ഥലവും കാണാം.....
നമ്മുടെ നരിമടക്കരികിലൂടെ ഒഴുകുന്നത് കുന്ദിപ്പുഴയും മലക്കു മുകളിൽ നിന്നും കാണുന്നത് വലിയ ഉൽസവം നടക്കുന്ന മാട്ടായിയുമാണ് പ്രകൃതി സൗന്ദര്യം കൊണ്ട് ഇത് മിനി ഹീലി തന്നെയാണ്....



Hotspots:

• നരിമട (cave of jackal)

• 360° യിലുള്ള മലപ്പുറം പാലക്കാട്‌                      ജില്ലകളുടെ മനോഹര കാഴ്ച.

• മലക്ക് വടക്ക് ഭാഗത്ത്‌ മലപ്പുറം ജില്ലയും          മറു ഭാഗങ്ങളിൽ പാലക്കാട്‌ ജില്ലയുടെയും        വിദൂര കാഴ്ച.

• വടക്ക് മലപ്പുറം ജില്ലയിൽ കേരളത്തിലെ          ആദ്യത്തെ മുഖ്യമന്ത്രി ഇ.എം.എസ് ന്റെ            ജന്മദേശവും(ഏലംകുളം), മാട്ടായി,                    പശ്ചിമഘട്ട മലനിരകൾ.

• ആർച്ച് ആകൃതിയിലുള്ള കുന്ദിപ്പുഴയുടെ        നീണ്ട ദൃശ്യം.

• താഴെ ചെക്ക് ഡാം മലയിൽ വരുന്നവർ            ഇവിടെ കുളിക്കാൻ ഇറങ്ങുന്നു.

• താഴെ നീളൻ കനാൽ, vintage photo                shooting ന്നു പറ്റിയ ലൊക്കേഷൻ.

മുറ്റത്തെ മുല്ലക്ക് മണമില്ലെന്നാണല്ലോ ചൊല്ല്. ഇൻസ്റ്റഗ്രാമിൽ ഒരുപാട് പേരുടെ pics കണ്ട് ഒരുപാട് നാൾകു ശേഷം ഇന്ന് രാവിലെ 6:00 (21/06/2020) അവിടെ പോയിരുന്നു ഒരു പട തന്നെ ഉണ്ടവിടെ. ഒരു vlogger അദ്ദേഹത്തിന്റെ ക്യാമറയിൽ ഞങ്ങളെ ഉൾപ്പെടെ പകർത്തി. പ്രഭാത സവാരിക്കിറങ്ങിയ cycle riders ആണ് ഭൂരിപക്ഷവും kl52 peloton pedallers എന്ന പട്ടാമ്പിയിലെ സൈക്കിൾ ക്ലബ് ആണ് സൈക്കിൾ റൈഡർമാരെ ഇങ്ങോട്ട് വരാൻ കാരണക്കാർ.... കുറച്ചു ചെറുപ്പക്കാർ Backflip ചെയ്യുന്നത് കണ്ടു മഴക്കാലമായതിനാൽ പാറയിൽ വഴുക്കലുള്ളതൊന്നും അവരുടെ അഭ്യാസതിന്നു തടസ്സമല്ല. പുഴയിൽ ഇടക്ക് ഒഴുക്ക് കൂടാറുണ്ട് നീന്തൽ വശമില്ലാത്തവർ മഴക്കാലത് ശ്രദ്ധിക്കണം. അശ്രദ്ധ അപകടം വരുത്തും be careful....
നന്ന രാവിലെ വന്നാൽ കോട ഇറങ്ങുന്നതും sunrise ഉം കാണാം........