പ്രാചീന കാലം തൊട്ടേ തേനിന്റെ വിശിഷ്ഠ ഗുണം മനുഷ്യൻ തിരിച്ചറിഞ്ഞിട്ടുണ്ട് സ്പെയിനിലെ 8000 വർഷം പഴക്കമുള്ള ഗുഹാ ചിത്രങ്ങളിൽ നിന്നും ഈജിപ്തിലെ 4500 വർഷം പഴക്കമുള്ള ചരിത്ര ശേഷിപ്പുകളിൽ നിന്നും ക്രിസ്താബ്ദതിന്നും മുൻമ്പേ മനുഷ്യന്ന് തേനീച്ചയുമായി ബന്ധമുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. രണ്ടാം മഹായുദ്ധ കാലത്തു റഷ്യൻ സൈനികർ മുറിവ് കെട്ടാൻ തേൻ ഉപയോച്ചിരുന്നു. അത് ഫലപ്രദവുമായി. കാരണം തേനിൻറ് സാന്ദ്രത മൂലം മുറിവിൽ തേൻ വച്ചു കെട്ടിയാൽ ഫങ്കസോ ബാക്ടീരിയയോ വളരില്ല. ചെറിയ രീതിയിൽ തേൻ അണുസംക്രമണം തടയാനും മുറിവുണങ്ങാനും സഹായിക്കുന്നു ( a mild antiseptic property ).
തേനീച്ച വേദഗ്രന്ഥത്തിൽ
വിശുദ്ധ ഖുറാനിൽ തേനീച്ച എന്ന അധ്യായം കാണാം അതിലെ ചില വാക്യം
നിന്റെ നാഥൻ തേനീച്ചക്ക് ഇപ്രകാരം ബോധനം നൽകുകയും ചെയ്തിരിക്കുന്നു. മലകളിലും മരങ്ങളിലും മനുഷ്യർ കെട്ടിയുയർത്തുന്നവയിലും നീ പാർപ്പിടങ്ങൾ ഉണ്ടാക്കികൊൾക (16:68)
പിന്നെ എല്ലാ തരം ഫലങ്ങളിൽ നിന്നും നീ ഭക്ഷിച്ചു കൊള്ളുക. എന്നിട്ട് നിന്റെ രക്ഷിതാവ് സൗകര്യ പ്രദമായി ഒരുക്കി തന്നിട്ടുള്ള മാർഗങ്ങളിൽ നീ പ്രവേശിച്ചു കൊള്ളുക. അവയുടെ ഉദരങ്ങളിൽ നിന്ന് വിത്യസ്‌ത വർണങ്ങളുള്ള പാനീയം പുറത്തു വരുന്നു അതിൽ മനുഷ്യർക്ക് രോഗ ശമനമുണ്ട്. ചിന്തിക്കുന്ന ആളുകൾക്ക് തീർച്ചയായും അതിൽ ദൃഷ്ടാന്തമുൻപ് (16:69)
വിശുദ്ധ ഖുറാനിൽ തേനീച്ചയെ കുറിക്കാൻ ഉപയോഗിച്ച ലിംഗം (gender) സ്ത്രീ ലിംഗമാണ്. തേൻ ശേഖരിക്കുന്ന തേനീച്ചകൾ (soldier bees) പെൺ തേനീച്ച യാണെന്നതിന്റെ സൂചനയാണിത്. ഇതു ശാസ്ത്രം തെളിയിച്ചത് വെറും 300 വര്ഷമായിട്ടേയുള്ളൂ. മറ്റൊന്ന് തേനീച്ചയുടെ വയറുകളിൽ നിന്നാണ് പാനീയം (honey) പുറത്തു വരുന്നതെന്ന ഖുർആൻ വാക്യവും ഖുർആനിന്റെ അമാനുഷികതക്ക് ഉദാഹരണം ആണെന്ന് പണ്ഡിതൻമാർ ഉദ്ധരിക്കാറുണ്ട്.
തേനീച്ച തേൻ വിഴുങ്ങി അവയുടെ പ്രത്യേക ഉദരത്തിൽ(honey stomach ) എത്തി enzyme കളുമായി കലർന്നു പശു അയവിറക്കുന്നതു പോലെ പല തവണ അയവിറക്കി തേനറയിൽ സംഭരിക്കുന്നു. സംഭരിക്കുമ്പോൾ 2-3% മാത്രം ഗാഢത യുള്ള ഈ ലായനി അവ ചിറകടിച്ചു 20-25% ഗാഢത യുള്ള തേനാക്കി മാറ്റുന്നു ഇതെല്ലാം ഒരു 100 വർഷത്തിനുള്ളിൽ കണ്ടെത്തിയ വസ്തുതകളാണ്.
വൈക്കോലും കളിമണ്ണും കുഴച്ചുണ്ടാക്കിയ കുടുകളിലായിരുന്നു പൂർവികർ തേനീച്ച വളർത്തിയിരുന്നത്. ഇതിൽ നിന്നും മാറി നാം ഇന്നു കാണുന്ന ആധുനിക രീതിക്കു ഒരു 150 വര്ഷത്തെ പഴക്കമേ കാണൂ. കുടുകളുടെ സ്ഥലo മാറ്റുവാനും സുഗമായി തേനെടുക്കുവാനും കഴിയുന്ന ആധുനിക രീതിയിലുള്ള ഈ കുട് അമേരിക്കൻ പാതിരിയായിരുന്ന Rev.L.L.Langstroth ന്റെ സംഭാവനയാണ്.
ഇദ്ദേഹം 1852 ഒക്ടോബർ 5ന്ന് ഈ പുതിയ കൂടിനു patent എടുത്തു. ഇന്നും ഇദ്ദേഹത്തിന്റെ പേരിലാണ് (langstroth hive) ഈ കുടറിയപെടുന്നത്. താഴെ brood chamber മുകളിൽ honey chamber ഉള്ള ഈ പുതിയ കുട് തേനീച്ച കർഷകരിൽ വിപ്ലവം സൃഷ്ടിച്ചു. അദ്ദേഹം ഇതു കണ്ടു പിടിക്കുമ്പോൾ യൂറോപ്യൻ തേനീച്ച യായിരുന്നു സർവ സാദാരണയായി ഉപയോഗിച്ചിരുന്നത്. എന്നാൽ അദ്ദേഹം ഒരു ഇറ്റാലിയൻ കോളനി വീട്ടിൽ വളർത്തുകയും. ഇവയുടെ ഉല്പാദന ക്ഷമത യൂറോപ്യൻ തേനീച്ചയെ അപേക്ഷിച്ചു കൂടുതലാണെന്ന് മനസിലാക്കി. അദ്ദേഹവും കുടുംബവും അതിന്റെ വിപണനം കൂടി ആരംഭിച്ചു. ഈ കാലത്തു തന്നെയാണ് ഇറ്റാലിയൻ മിലിട്ടറി ഓഫീസർ ഫ്രാൻസ് ഹ്രച്കാ 1865 ൽ തേൻ extract ചെയ്യുന്ന മെഷീനും (honey extractor)
ജലദോഷം :- തുളസിയില നീര്, ചുവന്നുള്ളി നീര്, ചെറുതേൻ ഇവ ചേർത്ത് 3നേരം സേവിക്കുക
പാരമ്പര്യ തേൻ ശേഖരണം
ഏഷ്യൻ രാജ്യങ്ങളിലെ ഗോത്ര /ആദിവാസി വിഭാഗങ്ങളുടെ തേൻ ശേഖരണം honey hunting എന്ന പേരിൽ പ്രശസ്തമാണ്. ഇതിൽ തന്നെ നേപ്പാളിലെ ഗോത്ര വിഭാഗക്കാർ തേൻ ശേഖരിക്കുന്നത് (honey hunting) ഏറെ കൗതുകം നിറഞ്ഞതാണ്.നേപ്പാളിലെ honey hunting വിദേശികളെ അവിടേക്കു ആകർഷിക്കുന്നു. പാറ കെട്ടുകളിൽ ഒരു ഏണി (ladder ) തൂക്കി അതിൽ നിന്നാണ് അവർ തേനെടുക്കുന്നത് യൂട്യൂബിൽ video കാണാം. ഏറെ അപകടകാരിയായ പെരുന്തേനീച്ച (rock bee) യുടെ തേനെടുക്കാൻ ഇവർ സുരക്ഷ കവചം പോലും അണിയുന്നില്ല കാട്ടിൽ തന്നെ ലഭ്യമായ കഞ്ചാവ് പോലുള്ള ചില ചെടികൾ പുകചതിന്നു ശേഷം അരിവാൾ കെട്ടിയ തോട്ടി ഉപയോഗിച്ച് ബക്കറ്റിലേക് തേനാടകൾ മുറിച്ചിടുന്നു.
ഒമാൻ, സൗദി, യമൻ പോലുള്ള middle east രാജ്യങ്ങളിൽ പരമ്പരാഗത തേനീച്ച വളർത്തൽ ഇന്നും പിന്തുടരുന്നവരുണ്ട്. ഉള്ളു പൊള്ളയായ ഈന്തപ്പന തടികളിൽ തേനീച്ച വളർത്തുന്നത് ഏറെ കൗതുകം നിറഞ്ഞ കാഴ്ച്ചയാണ്.
തേനീച്ച വളർത്തലിലെ ആധുനികത
വൈക്കോലും കളിമണ്ണും കുഴച്ചുണ്ടാക്കിയ കുടുകളിലായിരുന്നു പൂർവികർ തേനീച്ച വളർത്തിയിരുന്നത്. ഇതിൽ നിന്നും മാറി നാം ഇന്നു കാണുന്ന ആധുനിക രീതിക്കു ഒരു 150 വര്ഷത്തെ പഴക്കമേ കാണൂ. കുടുകളുടെ സ്ഥലo മാറ്റുവാനും സുഗമായി തേനെടുക്കുവാനും കഴിയുന്ന ആധുനിക രീതിയിലുള്ള ഈ കുട് അമേരിക്കൻ പാതിരിയായിരുന്ന Rev.L.L.Langstroth ന്റെ സംഭാവനയാണ്.
ഇദ്ദേഹം 1852 ഒക്ടോബർ 5ന്ന് ഈ പുതിയ കൂടിനു patent എടുത്തു. ഇന്നും ഇദ്ദേഹത്തിന്റെ പേരിലാണ് (langstroth hive) ഈ കുടറിയപെടുന്നത്. താഴെ brood chamber മുകളിൽ honey chamber ഉള്ള ഈ പുതിയ കുട് തേനീച്ച കർഷകരിൽ വിപ്ലവം സൃഷ്ടിച്ചു. അദ്ദേഹം ഇതു കണ്ടു പിടിക്കുമ്പോൾ യൂറോപ്യൻ തേനീച്ച യായിരുന്നു സർവ സാദാരണയായി ഉപയോഗിച്ചിരുന്നത്. എന്നാൽ അദ്ദേഹം ഒരു ഇറ്റാലിയൻ കോളനി വീട്ടിൽ വളർത്തുകയും. ഇവയുടെ ഉല്പാദന ക്ഷമത യൂറോപ്യൻ തേനീച്ചയെ അപേക്ഷിച്ചു കൂടുതലാണെന്ന് മനസിലാക്കി. അദ്ദേഹവും കുടുംബവും അതിന്റെ വിപണനം കൂടി ആരംഭിച്ചു. ഈ കാലത്തു തന്നെയാണ് ഇറ്റാലിയൻ മിലിട്ടറി ഓഫീസർ ഫ്രാൻസ് ഹ്രച്കാ 1865 ൽ തേൻ extract ചെയ്യുന്ന മെഷീനും (honey extractor)
കണ്ടുപിടിച്ചത്.
തേനീച്ച വളർത്തൽ ഇന്ത്യയിൽ
ഇന്ത്യൻ വേദങ്ങളിൽ തേൻ പ്രതിപാദിച്ചിട്ടുണ്. മാത്രമല്ല പ്രാചീന ശിലായുഗ കാലഘട്ടം മുതലേ ഇന്ത്യാക്കാർ തേനീച്ചയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ ലഭിച്ചിട്ടുണ്ട്. എന്നാലും സ്വാതന്ത്ര്യം ലഭിച്ചതിന്ന് ശേഷം മാത്രമാണ് തേനീച്ചയെ മെരുക്കി വളർത്താൻ തുടങ്ങിയത്. 1842 ൽ ബ്രിട്ടീഷ് സൈനികർ ഇന്നത്തെ കിഴക്കൻ സംസ്ഥാനമായ ഒഡിഷയിൽ വസിച്ചിരുന്ന "കൊന്ത ഗോത്ര " ക്കാരെ ആക്രമിക്കാൻ ചെന്നു. അവിടെ ചെന്നതും ഇവർ കാട്ടു തേനീച്ചയെ സൈനികർക്ക് നേരെ വിട്ടു തേനീച്ചയുടെ ആക്രമണം മൂലം ഇവർ തോറ്റോടിയത് ചരിത്രം. അവരെങ്ങനെ തേനീച്ചയെ മെരുക്കി യെടുത്തു എന്ന വിവരം ലഭ്യമല്ല. സ്വാതന്തരാനന്തരം ഗ്രാമ വികസന പദ്ധതിയിൽ തേനീച്ച വളർത്തലും ഉൾപെടുത്താൻ മഹാത്മാ ഗാന്ധി സമ്മർദ്ദം ചെലുത്തി. ഇന്നും ഖാദി ബോർഡ് തേനീച്ച കൃഷിയെ പ്രോത്സാഹിപ്പിക്കുന്നത് ഗാന്ധി അന്ന് മുന്നിട്ടതിന്റെ ഫലമാണ്.
വടക്കേ ഇന്ത്യയിൽ സൂര്യഗാന്ധി, മല്ലി, ഓറഞ്ച´, ആപ്പിൾ തുടങ്ങിയവ കൃഷി ചെയ്യുന്ന തോട്ടങ്ങളിൽ കർഷകൻ തേനീച്ച കൂടുകൾ സ്ഥാപിക്കുന്നു. തേനീച്ചയുടെ പരാഗണം വഴി വിളവും വർധിക്കും തേനും ലഭിക്കുന്നു. എന്നാൽ കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ തേനുല്പാദനം റബർ തോട്ട ങ്ങളിലാണ് ഭൂരി ഭാഗവും.

തേനും ആരോഗ്യവും
തേൻ ഒരൗഷധംആണെന്ന് പറഞ്ഞല്ലോ പ്രകൃതിയുടെ ആന്റി biotic ആയ തേൻ. ആയുർവേദത്തിലും വൈദ്യ ശാസ്ത്ര രംഗത്തും വ്യാപകമായി ഉപയോഗിക്കുന്നു തേനിന്റെ മരുന്നെന്ന നിലയിലുള്ള ചില ഉപയോഗങ്ങൾ
ജലദോഷം :- തുളസിയില നീര്, ചുവന്നുള്ളി നീര്, ചെറുതേൻ ഇവ ചേർത്ത് 3നേരം സേവിക്കുക
അളവ് :തേൻ ഒരു ടീസ്പൂൺ മറ്റുള്ളവ 5 ടീസ്പൂൺ വീതം
ചുമ : ഒരു കഷ്ണം ചെറു നാരങ്ങ നീര് തേൻ ചേർത്ത് രണ്ട് മണിക്കൂർ ഇടവിട്ട് കഴിക്കുക
അളവ് : തേൻ രണ്ട് ടീസ്പൂൺ
മഞ്ഞപിത്തം : വേപ്പില നീരും തേനും ചേർത്ത് രണ്ടു നേരം വീതം 3 ദിവസം സേവിക്കുക
അളവ് :വേപ്പില നീര്, തേൻ ഇവ 10ml വീതം
ഒച്ചയടപ്പ്: അശോകയില കഷായം തേൻ ചേർത്ത് സേവിക്കുക.
എക്കിട്ടം (ഹിധ്മം) : ചുക്ക് പൊടിച്ചു തേനിൽ സേവിക്കുക
പാലുണ്ണി : ഇരട്ടി മധുരം തേനിലരച്ചു പുരട്ടുക പഴുത്തു പൊട്ടും. പൊട്ടിയാൽ മുറിവിനുള്ള ചികിത്സ ചെയ്യുക.
തേനിന്റെ ഏകൗഷധ ഗുണങ്ങൾ : കഫം, ചുമ, ക്ഷയം, വിക്കൽ, അഗ്നികരപ്പ്, വിശപ്പ്, സ്വാര്തകര്ക്കശ്യം, എന്നിവ നീങ്ങാൻ.

ഇനിയും ഒരുപാടുണ്ട് ഒരുപാട് എഴുതാൻ പരിമിതി ഉള്ളതിനാൽ നിറുത്തുന്നു
No comments:
Post a Comment