Sunday, 10 May 2020

കശ്മീർ ഭൂമിയിലെ സ്വർഗ്ഗമോ - 2

ട്രൗസറിട്ട വാല്യക്കാരി 

ഇത്തരം വേഷത്തോട് യോജിപ്പില്ലേലും ഒരു കാര്യം നമുക്ക് തള്ളി കളയാനാവില്ല. സ്ത്രീ സഹജമായ വസ്ത്ര ഭ്രമം തന്നെ. അവർ നന്നായി വസ്ത്രം ധരിക്കുന്നു മറ്റുള്ളവരുടെ അഭിനന്ദനത്തിന്ന് ദാഹിക്കുകയും ചെയ്യുന്നു. ലോക പ്രശസ്തനായ അമേരിക്കൻ പ്രഭാഷകനും ഗ്രന്ധ കർത്താവുമായ dale carnegie യുടെ "how to win friends and influence people " എന്ന ഗ്രന്ഥത്തിൽ ഞാനിത് വായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മുത്തശ്ശി മരണത്തെ മുന്നിൽ കണ്ട് കിടക്കുന്ന നേരം. കുടുംബക്കാർ കിടക്കക്കു ചുറ്റിലും ഉണ്ട്. എല്ലാവരും നിരാശയിലാണ് അന്നേരം ഒരാൾ മുത്തശ്ശിയുടെ യുവത്വത്തിലെ ഒരു ചിത്രം കാണിച്ചു കൊടുത്തു. കാഴ്ച്ച മങ്ങിയ മുത്തശ്ശി വളരെ താല്പര്യത്തോടെ ചോദിച്ചു ! " ഞാൻ എന്തു വസ്ത്രമാണ് അതിൽ  ധരിച്ചിരിക്കുന്നത്?" മുത്തശ്ശിയുടെ ചോദ്യം  നിരാശ നിറഞ്ഞ എല്ലാവരിലും ഒരു ചെറു പുഞ്ചിരി നിറച്ചു. നോക്കൂ.. മരണ കിടക്കയിൽ കിടക്കുന്ന വൃദ്ധക്ക് അവർ അന്നു ധരിച്ച വസ്ത്രം ഏതെന്നു അറിയുവാൻ ആണ് ജിജ്ഞാസ.....അത് സ്ത്രീ സഹജമാണ്  എന്നാലും വസ്ത്രം ധരിക്കുന്നതിൽ അച്ചടക്കമില്ലാത്ത സമൂഹത്തിൽ കുഴപ്പങ്ങൾ കൂടുതലാണ്.
ഫ്ലൈറ്റ് take off ആയി രാത്രിയല്ലേ എന്തേലും കാണാമെന്ന പ്രതീക്ഷ വേണ്ട. അടുത്തിരിക്കുന്ന ട്രൗസർ വാലയും ഫ്രണ്ട്സും mini militia (game) കളിക്കുന്ന തിനാൽ ഫ്ലൈറ്റിൽ ആകെ വെടിവെപ്പ് ആണ്. നമ്മളൊക്കെ ഈ സീൻ എന്നോ വിട്ടതല്ലേ. ഒരു കുട്ടിയുടെ കരച്ചിൽ നിർത്താൻ ഒരമ്മ പാട് പെടുന്നു. ആകെ ഒരു ശബ്ദ മയം. ടെർമിനലിൽ ഇരിക്കുന്ന സമയം ഞാൻ ബാത്‌റൂമിൽ പോയി വുളൂ (അംഗ ശുദ്ധി)ചെയ്തിരുന്നു.  ഇശായും മഗ്‌രിബും നമസ്കരിച്ചു. ഒരു അമളി പറ്റിയത് ! ഞാൻ ഇതു വരെ ഒന്നും കഴിച്ചിട്ടില്ല. 11:00 മണിക്ക് കഞ്ഞി കുടിച്ചിരുന്നു പിന്നെ തരം കിട്ടിയില്ല. ഉള്ള സമയം ടെർമിനലിൽ ഫോണിലും കളിച്ചിരുന്നു. ഖുദാ ഹവാ..... വയറു കാളി തുടങ്ങി ഫ്‌ളൈറ്റിൽ പച്ച വെള്ളം വേണേൽ  കിട്ടും.ഒരു രക്ഷില്ല വിശപ്പു മറന്ന് ഞാൻ കിടന്നു.
പുലർച്ചെ 4:00am ആയി കാണും എന്തോ ശബ്ദം കേട്ടുണർന്നു. air ഹോസ്റ്റസ് നിർദേശങ്ങൾ തരുന്നുണ്ട്. ഫ്ലൈറ്റ് മുംബൈ നഗരത്തിനു മുകളിൽ താഴ്ന്നു പറക്കുന്നു. ഇതെന്റെ കന്നി യാത്രയാണല്ലോ. ഞാൻ കൗതുകം നിറഞ്ഞ കുഞ്ഞു കുട്ടിയെ പോലെ വിന്ഡോയിലൂടെ കാഴ്ച കണ്ടിരുന്നു മുംബൈയുടെ പഴയതും പുതിയതുമായ ഭാഗങ്ങൾ കാണാൻ വല്ലാത്ത രസം തന്നെ. താനെ ഉൾകടലിനു കുറുകെയുള്ള റെയിൽവേ bridge ൽ അന്നേരം ഒരു ട്രെയിൻ പാസ്സ് ചെയ്യുന്നു തൊട്ടടുത്ത വാശി ബ്രിഡ്ജിൽ (thane bridge ) മറ്റു വാഹനങ്ങളും പോകുന്നു. ആഹാ.....  മുംബൈയുടെ ആകാശ കാഴ്ച മനോഹരം തന്നെ. മീട്ടി നദിയും, താനെ ഉത്കടലും, കടലിന്റെ ഓരം ചേർന്നതുമായ മനോഹര നഗരം.

          ഫ്ലൈറ്റ് എയർപോർട്ടിൽ ലാൻഡ് ചെയ്തിരിക്കുന്നു. പുറത്തിറങ്ങി ആദ്യം ചെയ്തത്. Ramees ന്നു contact ചെയ്തു. ലഭിക്കുന്നില്ല അവൻ. ജമ്മുവിന്റെ പരിധിയിലേക്ക് കടന്നു കാണും 'ഞാൻ ഊഹിച്ചു. അവിടെ നമ്മുടെ sim work ചെയ്യില്ല! അടിപൊളി... എന്തായാലും ഞാൻ whatsApp ൽ മുംബയിൽ എത്തിയെന്നു msg ചെയ്തു. മൊബൈലിൽ നോക്കി സമയം ! 5:40am.  ഛത്രപതി ശിവാജി യുടെ പൂമാല ചാർത്തിയ ഛായ ചിത്രത്തിനു മുൻപിൽ ഇരുന്നു. ഇനിയും കുറെ സമയം എയർപോർട്ടിൽ പോസ്റ്റ്‌ ആണ്. കണക്ഷൻ ഫ്ലൈറ്റ് അല്ലേ. ഇടക്കും തലക്കും police officers ഇരിക്കുന്നുണ്ട് മുൻപിൽ ഇരിക്കുന്ന desk നേക്കാൾ വലുപ്പത്തിൽ no query എന്ന് എഴുതിയിരിക്കുന്നു. എന്തേലും ചോദിക്കാനുണ്ടേൽ മനസ്സിൽ വച്ചിരുന്നാൽ മതി. ഞാൻ ടെർമിനലിൽ നിന്നും പുറത്തിറങ്ങി.പുറത്തു ഒരു കോഫി ഷോപ്പ് ഉണ്ട് കോഫിയും sandwich ഉം കഴിച്ചു. കനത്തിൽ വല്ലോം കഴിക്കണേൽ പുറത്തു പോവേണ്ടി വരും എന്തു ധൈര്യത്തിൽ പുറത്തിറങ്ങും, പുറത്തു പോയാൽ തന്നെ ഈ സമയം വല്ലോം കിട്ടോ. ഞാൻ ഒരു സാഹസത്തിനു മുതിർന്നില്ല. കഴിച്ച sandwich ൽ സായൂജ്യം അടങ്ങിരിക്ക അത്ര തന്നെ. വീണ്ടും ടെർമിനലിൽ കയറാണെൽ കുറെ നടന്നു മറ്റൊരു വഴിയിലൂടെ കയറണം എന്റെ സ്വഭാവം ഞാനവിടെ എടുത്തു exit ലൂടെ അറിയാത്ത പോലെ കയറാൻ നോക്കി ഒരു lady ആണ് കുറെ ഹിന്ദിയിൽ ചീത്ത പറഞ്ഞു. ഒരു പോലീസ് വന്നു കേരളത്തിൽ നിന്നാണോ,  എവിടേക്കാണ്, ആവശ്യം ഒക്കെ ചോദിച്ചു ചിരിച്ചു അകത്തു കയറിക്കോളൂ എന്ന് പറഞ്ഞു. ആ മാഡം തുറിച്ചു നോക്കുന്നുണ്ട്. കുശുമ്പി.....
 
അകത്തു വീണ്ടും പോയിരുന്നു. സമയം ആയി ഇനി ഫ്ലൈറ്റ് leh airport ലേക്ക് ആണ് മഴയായതിനാൽ ഫ്ലൈറ്റ് ലേറ്റ് ആയി. ഒരു കാശ്മീരി ചേച്ചി ഫ്ലൈറ്റിന്റെ ജീവനക്കാരനോട് കയർക്കുന്നു. ചെറുപ്പക്കാരൻ ആണ് അദ്ദേഹം വളരെ സമാദാനത്തോടെ ആ സ്ത്രീയെ convince ചെയ്തു. സമയമായപ്പോൾ എല്ലാവരും ഫ്ലൈറ്റിൽ കയറി. മുംബൈ നിന്ന് ഫ്ലൈറ്റ് പൊങ്ങുമ്പോൾ ഒരു കാഴ്ചയുണ്ട് ! ഏക്കർ കണക്കിന് വിശാലമായ "ധാരാവി " യുടെ കാഴ്ചയാണത്.
ഇട തിങ്ങിയ കുടിലുകൾ. അവയുടെ roof നീല അലുമിനിയം ഷീറ്റ് കൊണ്ടാണ് മേഞ്ഞിരിക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ ചേരി യാണിത്. Slumdog millionaire (2008) എന്ന സിനിമ ഇറങ്ങിയത് മുതൽ. മുംബൈയിൽ slum tourism എന്നൊരു ഏർപ്പാട് ഉണ്ട്. സായിപ്പും മദാമ്മയും ചേരി കാണാൻ വരുന്നു മാത്രമല്ല അവിടെ സ്റ്റേ ചെയ്യുന്നു ഒരു മടിയും കൂടാതെ അവരോടൊപ്പം ഭക്ഷണം കഴിക്കുന്നു. ഉർവശി ശാപം ഉപകാരം എന്ന പോലെ അവര്കിന്നിത് ഉപജീവനമാണ്.  പലരും ഇംഗ്ലീഷിൽ സായിപ്പിനോട് സംസാരിക്കും. ഒരു സിനിമ ഉണ്ടാക്കിയ നല്ല ഫലങ്ങൾ. നേരം വെളുത്തതിനാൽ ഇത്തവണ പുറത്തെ കാഴ്ച കാണാം. ഫ്ലൈറ്റ് നീങ്ങികൊണ്ടേയിരുന്നു........... ഏതൊരു റൈഡറുടെയും ആലംബ സ്ഥാനമായ leh യിലോട്ട്.....
                                                       (തുടരും)

No comments:

Post a Comment