Saturday, 2 May 2020

കശ്മീർ ഭൂമിയിലെ സ്വർഗ്ഗമോ - 1

                                    Lock down കാലത്തെ വീട്ടു തടങ്കലിൽ ഇരിക്കുന്ന സമയം. ഭൂമിയിലെ സ്വർഗത്തിലെ ആ മനുഷ്യരെ ഒന്ന് ഓർത്തു പോയി. അവരെത്രയോ മാസങ്ങളായി ഒരു പക്ഷെ വർഷത്തോളമായി ഇതിലും ഗതികെട്ട തടങ്കലിലാണ് ജീവിക്കുന്നത് . കാശ്മീരിനെ കുറിച് തന്നെയാണ് പറഞ്ഞു വരുന്നത്.കേന്ദ്ര govt. ജമ്മു കാശ്മീരിനെ 3 ആയി പകുത്തു ആ സ്റ്റേറ്റിനുണ്ടായിരുന്ന പ്രത്യേക
അധികാരവും എടുത്തു കളഞ്ഞ് വലിയ പ്രതിസന്ധിയിലേക്ക് ആ നാടിനെ തള്ളിയിടുന്നതിന്റെ ഏതാനും ആഴ്ചകൾക്ക് മുൻപ് ഈയുള്ളവൻ അവിടെ ഉണ്ടായിരുന്നു. അന്ന് കശ്മീർ, leh&ലഡാക്, കുളു മണാലി, ഡൽഹി ഒക്കെ പോയ അനുഭവം എഴുതാൻ കരുതിയതാണ്. പക്ഷെ പക്ഷെ പിന്നീടുണ്ടായ പ്രിയ പിതാവിന്റെ വിയോഗത്തിൽ ഉണ്ടായ അഗാതത്തിൽ അതിനു സാധിച്ചിലായിരുന്നു. 
                                കശ്മീർ എല്ലാം കൊണ്ടും വിത്യസ്‌തമാണ്. ലോകം കീഴടക്കിയ ചക്രവർത്തിമാരുടെ കണ്ണിലുടക്കിയ സുന്ദരിയായ ഈ താഴ്‌വരക്കു മുഗുള ചക്രവർത്തിമാരുടെ അവധി സുന്ദര മാക്കിയ ഒരുപാട് ചരിത്രം ചൊല്ലാൻ സാദിക്കും. ആയിര കണക്കിന്നു വർഷങ്ങൾക്കു മുൻപേ ഈ മണ്ണിനു വേണ്ടി യുദ്ധം ചെയ്ത എത്ര രാജാക്കന്മാർ കഴിഞ്ഞു പോയെന്നോ.  മുഗുള രാജാക്കന്മാർ നിർമിച്ച നമ്മുടെ മനം കവരുന്ന പൂന്തോട്ടങ്ങളും അവകൾക്കിടയിലെ കൽനിർമിതികളുടെയും രാജകീയ പ്രൗഢിക്കു ഇന്നും മങ്ങലേറ്റിട്ടില്ല സ്വിറ്റ്‌സർലാന്റിനെ വെല്ലുന്ന കാലാവസ്ഥയും ദൈവം കൈയ്യൊപ്പ് ചാർത്തിയ പ്രകൃതി സൗന്ദര്യവും അനിർവചനീയമാണ് മാത്രമല്ല കാശ്മീരികളുടെ ആദിത്യ മര്യാദ (Hospitality) പ്രസിദ്ധമാണ് ഇതെല്ലാം കൊണ്ടു തന്നെ ഈ കൊച്ചു താഴ്‌വരയെ ലോകം "ഭൂമിയിലെ സ്വർഗം "എന്ന് വിളിക്കുന്നു.


                    ഞങ്ങളുടെ ഈയാത്ര വിനോദമെന്നതിനപ്പുറം മറ്റു ചില അത്യാവശ്യങ്ങൾ കൂടിയുണ്ട് central university of kashmir, ganderbal campus ൽ ചില കാര്യങ്ങൾ കൂടിയുണ്ട്. എന്തായാലും ഞാനും റമീസും ഒരുമിച്ചല്ല യാത്ര പുറപ്പെടുന്നത് അവൻ ജൂലൈ 8 ന്നും ഞാൻ 9 ന്നും ആണ് ഫ്ലൈറ്റിലാണ് യാത്ര അവൻ ആദ്യം കൊച്ചിയിൽ നിന്നും ഡൽഹി then ട്രെയിൻ to കശ്മീർ അവൻ ഇന്ന് 8 ആം തിയതി വൈകീട്ട് കൊച്ചിയിൽ നിന്നും കയറി. ഞാൻ നാളെ പുറപ്പെടും. രണ്ടാളും രണ്ടു ദിവസം രണ്ടു വഴിക്ക് ,അന്ന്യ നാട് ആശങ്ക യുണ്ട് ചെറിയ ഭയവും  എന്നാലും യൂണിവേഴ്സിറ്റി യിൽ വച്ചു കാണാം എന്ന പ്ലാൻ ആണ് മാത്രല്ല അവിടെയെത്തി പുതിയ sim എടുക്കണം . അവിടെ പുറത്തെ sim കൊണ്ട് കാര്യല്ലല്ലോ. എന്നാൽ സിം എടുക്കലൊക്കെ ഒരു കോമഡി യായി വഴിയേ പറയാം. 

ട്രൗസറിട്ട  വാല്യക്കാരി 

9 ജൂലൈ 2019: നേരം പുലർന്നപ്പോഴേക്ക് റമീസിന്റെ call 'എടാ ഞാൻ ഡൽഹി യിലെത്തി ട്ടൊ. ജമ്മുവിലോട്ടുള്ള train വെയിറ്റ് ചെയ്യാ... ഞാൻ 11 മണിക്ക് വീട്ടിൽ നിന്നും ഇറങ്ങാ ന്നു പറഞ്ഞു ഫോൺ cut ചെയ്‌ത്‌. Bag ലൊക്കെ തലേന്ന് എല്ലാം set ചെയ്തിട്ടുണ്ട് ചായ കുടിച് വീണ്ടും അവന് whatsapp ൽ മെസ്സേജ് ചെയ്തു അവന് train കയറി. ഒരു 11:00 മണിക്ക് ഉമ്മ തന്ന കഞ്ഞിയും കുടിച്ചു  ഉപ്പയോട് യാത്ര പറഞ്ഞിറങ്ങി. ബസിൽ കൊച്ചി എയർപോർട്ടിൽ ഒരു 3:00 മണി ആയപ്പോഴേ എത്തി എന്റെത് connection flight ആണ് ആദ്യം കൊച്ചി യിൽ നിന്നും മുംബൈ then മുബൈ to ലേഹ് and leh to srinagar. ആദ്യത്തെ ഫ്ലൈറ്റ് യാത്ര യാണ്. Boarding pass എടുത്ത് ചെക്കിങ് കഴിഞ്ഞ് ടെർമിനലിൽ പോയിരുന്നു phone എടുക്കാൻ പോക്കറ്റിൽ കയ്യിട്ട്. പടച്ചോനെ നെഞ്ഞോന്നു കാളി ഫോൺ പോക്കറ്റിൽ ഇല്ല. ഓടി ചെക്കിങ് ചെയ്തിടത്തേക്ക് ആ ഉദ്യോഗസ്ഥനോട്‌ പറഞ്ഞു ഒരു പ്രായഉള്ള ഉദ്യോഗസ്ഥനെ ചൂണ്ടി അവിടെ പറയാൻ പറഞ്ഞു. അദ്ദേഹത്തോട് പറഞ്ഞു ഫോൺ മേശയുടെ വലിപ്പിനകത്തു കണ്ടപ്പോഴാണ് ശ്വാസം നേരെ വീണത്... വീണ്ടും ടെർമിനലിൽ ഒരു മൂലയിൽ ഇരുന്ന് ഫോണിലും തോണ്ടി ഇരുന്ന്. മുംബൈ യിൽ work ചെയ്യുന്ന ടീച്ചർ അടുത്ത് വന്നിരുന്നു ടീച്ചറും ആ ഫ്ലൈറ്റിലാണ് ഭർത്താവ് അവിടെ പോലീസിൽ ആണത്രേ മകൾ കൊന്നു ഫോൺ ചെയ്യണം എന്ന് പറഞ്ഞു ഫോൺ ചോദിച്ചു. ടീച്ചർ എന്റെ ഫോണിൽ മോളോട് സംസാരിച്ചു തിരിച്ചു തന്നു. വെറുത true caller nokiyappol entho ഒരു ഓമന പേര് ആണ് കണ്ടേ .  ആളുകൾ ഫ്ലൈറ്റിൽ കയറാൻ തുടങ്ങി ഞാനും കയറി സീറ്റിൽ പോയിരുന്നു window seat aan enik. അപ്പോൾ അതാ ഒരു കൂട്ടം നോർത്ത് ഇന്ത്യൻ കോളേജ് girl's ഉറക്കെ വെടി പറഞ്ഞു ഫ്ലൈറ്റിൽ കയറി കൂട്ടത്തിൽ ട്രൗസറിട്ട ഒരുത്തി എന്റെ തൊട്ട സീറ്റിൽ വന്നിരുന്ന്.... കേരളം കാണാൻ വന്ന ഹിന്ദിക്കാരി കൊച്ചുങ്ങളുടെ വേഷം അറു ബോറൻ തന്നെ 
(തുടരും )

2 comments: