Thursday, 14 May 2020

ഇവനാളു കൊള്ളാലോ........നമിച്ചു മോനേ....

           
                           
                          കേരളത്തിലെ youtube ചാനലുകളുടെ ഹിസ്റ്ററി നോക്കിയാൽ ഇങ്ങനെ ഒരു സംഭവം ഇന്നേ വരെ കണ്ടിട്ടില്ല. വെറും മൂന്നാഴ്‌ച കൊണ്ട് 1 million subscribers. ഇങ്ങനെ ഒരു trend europe ലെ ചില vloger ലും ഇന്ത്യയിൽ വളരെ കുറഞ്ഞ പേരിലും മാത്രേ കണ്ടിട്ടുള്ളു. ഇന്നിതാ കേരളത്തിലും അർജുൻ എന്ന ഒരു ബിടെക്ക്കാരനാണ് താരം. പുള്ളിയുടെ ചാനലിൽ 15 videos മാത്രേ ഉള്ളൂ . ഇതേ ദിവസം തന്നെ കേരളത്തിലെ പ്രശസ്ത vlog ആയ tech travel eat by sujith bakthan എന്ന വ്ലോഗും ഈ നേട്ടം കൈവരിച്ചിരുന്നു എന്നാൽ ഈ vlog ഈ നേട്ടം കൈവരിക്കാൻ എടുത്ത കാലവും, effort ഉം, ചിലവും, videos ന്റെ എണ്ണവും ഒക്കെ വെച്ച് compare ചെയ്തു നോക്കിയാൽ അതിന്റെ പത്തിൽ ഒരംശം പോലും എടുത്തിട്ടില്ല അർജുൻ.


അർജുൻ തന്നെ ഞെട്ടിയോ......


മായാവി എന്ന സിനിമയിൽ ആശാൻ എന്ന  കഥാപാത്രം ആയ സലിം കുമാർ പറയുന്ന ഒരു ഡയലോഗ് ആണ് ഓർമ വരുന്നത് " ഇതെന്തു മറിമായം എനിക്ക് പ്രാന്തായതാണോ അതോ നാട്ടുകാർക്ക് മൊത്തം പ്രാന്തായോ " ഈ അവസ്ഥയിലാണ് അർജുൻ. ചാനൽ രണ്ട് വർഷം മുൻപ് തുടങ്ങിയെങ്കിലും ഒരുപാട് കാലം വീഡിയോ ഒന്നും post ചെയ്യാതെ സൈലന്റ് ആയിരിക്കുവായിരുന്നു. വലിയ ഇടവേളക്ക് ശേഷം lock down നേ അവനങ് ചുഷണം ചെയ്തു 😎 tiktok വിരുതൻമാരുടെ വീഡിയോ എടുത്തു react ചെയ്തതേയുള്ളു reach കണ്ടു അർജുൻ തന്നെ ഞെട്ടി പോയി 

കേരളത്തിന്റെ carryminati യോ.....


ഇതേ സമയത്തു തന്നെയാണ് carryminati എന്ന vloger അമീർ സിദ്ദീഖി എന്ന tiktok പുംഗവനെ ഒന്നെടുത്തു കുടഞ്ഞു(Roasted🤕) ഈ വീഡിയോ viral ആയി എന്നു മാത്രമല്ല youtube ന്റെ എല്ലാ റെക്കോർഡും ബ്രേക്ക്‌ ചെയ്യുകയും ചെയ്തു. ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് like, comment, viewers തുടങ്ങിയവയിൽ ഈ വീഡിയോ നിലവിലുള്ള റെക്കോർഡ് മറികടന്നു. Like മാത്രം 1കോടി കടന്നു. പിന്നെ 5ലക്ഷം subscribers അധികമായും ലഭിക്കാൻ ഈ വീഡിയോ കാരണമായി.. ഇതേ അവസ്ഥയിലോട്ട് ആണ് മല്ലുവായ അർജുന്റെ പോകും കേരളത്തിലെ carryminati യാവുമോ ആാവൊ.... 
NOTE:(carryminati അമീറിനേ റോസ്‌റ് ചെയ്ത വീഡിയോ ഇപ്പോൾ delete ചെയ്തിട്ടുണ്ട് )

അർജുന്റെ ശൈലി

മറ്റൊരു കാര്യം അർജുന്റെ ശൈലി യാണ്. പതുങ്ങി യുള്ള സംസാരം. ലോകത്തിലെ ഏറ്റവും കൂടുതൽ subscribers ഉള്ള പ്യുഡിപൈ (PewDiePie)
i
എന്ന വ്ലോഗറോഡ് സാമ്യം തോന്നുന്ന ശൈലിയാണ് അർജുനുള്ളത് 
  അനുകരിക്കുകയാണോ എന്നറിയില്ല. എന്തായാലും ഞാനിതെഴുതുന്ന സമയം 1.2million subscribers ആണ് arjyou എന്ന ചാനെലിനുള്ളത് 2 million ബേദിക്കുന്നത് കാത്തിരുന്നു കാണാം....... 

1 comment: