ആരാണാ പാടത്തു വിത്തെറിഞ്
മണ്ണാൻ കോരനമ്പ്രാ വിത്തെറിഞ്ഞു
ഓനെന്താധികാരം മണ്ണാനല്ലേ
മണ്ണാനു നെല്ലുമായി എന്തു ബന്ധം
ഇതു കേട്ട കോരൻ ഇടറി ചൊന്നു
ഇന്റടാകൾക്കും പള്ളയില്ലേ
മണ്ണിനധികാരം ആർക്കാ കോരാ...
ധിക്കാരം ഓതി തന്നതാരാ....
ഏലംകുളതെന്റെ മൂത്ത തമ്പ്രാൻ
ഇക്കാണും മണ്ണ് പതിച്ചു തന്നു
കാലവും മാറി വാണോരും മാറി
ഇല്ലായ്മ എന്നതും നാടു നീങ്ങി
ഇന്റെ കയ്യോണ്ട് കുത്തിയ പൊന്നരി
ഇന്റടാക്കളെ പള്ള നിറയ്ക്കും
കർകിടകത്തിലും ചെറ്റ കുടിലിലെ
എമ്പക്കമങ് ഇല്ലത്തു കേൾക്കും
നിന്റാത്മ മോഹം ' അതിമോഹം ' തന്നാ
മഹാ ശാപമാകും കുടിലും മുടിയും
ശാപം ഇനിയൊട്ടും വേവില്ല തമ്പ്രാ
തിരിഞ്ഞങ്ങു കുലം
മുടിക്കുമതോർത്തോ
ചോറിനി ചേറല്ല.. പൊന്നുന്യമല്ല
മാറത്തു കല്ലല്ല പൊന്നെന്നെ കാണും
ന്റെടാക്കളും തമ്പ്രാന്റെടാക്കളും
വേളി കഴിക്കണ നാളും വരും
ഇതു കേട്ട തമ്പ്രാൻ അരിശംപൂണ്ടു...
തിരുവടി വീശി.....
കഥ കഴിഞ്ഞു...... 🥴